July 7, 2026
വായന മാസാഘോഷം 2026
വടകര ശ്രീ നാരായണ കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 31 വരെ നീണ്ടു നിൽക്കുന്ന വായന മാസാഘോഷ പരിപാടികൾ പ്രിൻസിപ്പാൾ ഡോ.എം കെ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ലൈബ്രേറിയൻ ഷിബിന അധ്യക്ഷo വഹിച്ച ചടങ്ങിൽ ജിജിത്ത് സ്വാഗതവും, റിനിത നന്ദിയും പറഞ്ഞു. പ്രൊഫ.മേപ്പയിൽ നാരായണൻ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. ഡോ.അരവിന്ദൻ താരേമ്മൽ, പ്രൊഫ.സുധിർ കുമാർ, ജയരാജ്‌, അഭിജിത്ത്, എന്നിവർ സംസാരിച്ചു. പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ച, വായനാമത്സരം, കഥാവായന, കവിതാ വായന, പുസ്തക പ്രദശനം, എനിവ ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
Recent News & Updates