Oct. 4, 2025
PG - Convocation 2025
കോൺവൊക്കേഷൻ 2025
വടകര : ശ്രീ നാരായണ കോളേജ് , വടകര ഈ വർഷത്തെ കോൺവൊക്കേഷൻ 2025 ഒക്ടോബർ 4ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു . പ്രിൻസിപ്പൽ ഡോ.എം കെ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. കെ പി വിനോദ് കുമാർ (Former Calicut Univeristy Sindicate Member & Principal,MES College Valancher) ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം "കോളേജ് വിദ്യാഭ്യാസം തൊഴിൽ നേടാനുള്ള ഉപാധി മാത്രമല്ല , ഉത്തരവാദിത്വമുള്ള പൗരൻന്മാരെ വളർത്തുന്നതിനുള്ള മാർഗവുമാണ് " എന്നഭിപ്രായപ്പെട്ടു .ചടങ്ങിൽ എം എം ദാമോദരൻ (SNDP Union President) , പ്രൊ . എം പി നാരായണൻ ,ഡോ. വേണുഗോപാലൻ , പ്രൊ .സുധീർ കുമാർ , ശ്രീമതി .ഹർഷിത രാജ് , റിനിത എന്നിവർ സംസാരിച്ചിച്ചു . തുടർന്ന് കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മാനേജർ ശ്രീ . പി എം രവീന്ദ്രൻ ബിരുദ സർട്ടിഫിക്കറ്റുകളും മികച്ച വിജയം നേടിയവർക്ക് പ്രത്യേക പുരസ്കാരവും നൽകി .
Recent News & Updates