ശ്രീനാരായണ കോളേജ് കലോത്സവം ഉദ്ഘാടനം ചെയ്തു വടകര : ശ്രീനാരായണ കോളേജ് വടകര കലാലയ യൂണിയൻ ജിഹ്വ കലോത്സവം സിനിമാ നടൻ അശ്വിൻ വിജയൻ ഒരു ചിരി ഇരു ചിരി ബംബർ ചിരി ഫയിം ഉദ്ഘാടനം ചെയ്തു. കോളേജ് ചെയ്യർപേഴ്സൻ കെ ടി കെ രസന സ്വാഗതം പറഞ്ഞു പ്രിൻസിപ്പൽ ഇൻ ചാർജ് എം പി നാരായണൻ ആദ്യക്ഷത വഹിച്ചു. കെ ടി ഹരിമോഹൻ, ജയരാജൻ ബി. സി, അഭിരാം കൃഷ്ണ, ടി. എഛ്. അബ്ദുൽ മജീദ്, ഓ. എം. ജെന്നി, ശരൺ ദാസ് എന്നിവർ സംസാരിച്ചു. ഫൈനാൻസ് സെക്രട്ടറി നയന നന്ദി പ്രകാശിപ്പിച്ചു.