വടകര: ശ്രീനാരായണ കോളേജ് സംഘടിപ്പിച്ച പി എം നാണു മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് വോളീബോൾ ചാംപ്യൻഷിപ് ഡി.വൈ.എസ്.പി. വി.വി.ബെന്നി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.അരവിന്ദൻ താരേമ്മൽ, ജയരാജൻ.ബി.സി, യൂണിയൻ ചെയർപേഴ്സൺ കുമാരി രസ്ന, ഷിയോൺ, എസ്.എൻ കോളേജ് മാനേജർ ശ്രി.പി.എം.രവീന്ദ്രൻ കളിക്കാരുമായി പരിചയപ്പെട്ടു, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽനിന്നായി എട്ടോളം ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.