Dec. 28, 2024
എൻ.എസ്. എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ്
ശ്രീ നാരായണ കോളേജിലെ എൻ.എസ്. എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് പേരാമ്പ്ര വെസ്റ്റ് എ യു പി സ്കൂളിൽ വച്ച് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ കെ ഉദ്ഘാടനം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു.

സ്കൂളിന് ഒരു പച്ചക്കറിത്തോട്ടം, മാമ്പള്ളി- പഷ്ണി പറമ്പിൽ റോഡ് നവീകരണവും യൂണിറ്റിന്റെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തി. മാമ്പള്ളി -പഷ്ണി പറമ്പിൽ റോഡ് നവീകരണം കൂത്താളി  പഞ്ചായത്ത്‌  ഏഴാം വാർഡ് മെമ്പർ സാവിത്രി ടീച്ചർ ഉദ്ഘാടനം ചെയ്തു.

ദിലീപ് മാസ്റ്റർ ചടങ്ങിനു സ്വാഗതവും, കെ യൂസഫ് കളരിക്കൽ അധ്യക്ഷതയും വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ എം.കെ. രാധാകൃഷ്ണൻ, ഷിനോജ്, വി. പി. സിദ്ദിഖ്,  ഷൈനി കെ.കെ ,അഞ്ജന ആർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Recent News & Updates