July 1, 2024
വിജ്ഞാനോത്സവം- FYUGP 2024
കേരള സർക്കാരിന്റെ FYUGP വിജ്ഞാനോത്സവം പരിപാടി ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പങ്കെടുത്തു.കോളേജ് തല ഉദ്ഘാടനം മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി അഷറഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എം കെ രാധാകൃഷ്ണൻ, വൈസ് പ്രിൻസിപ്പാൾ പ്രൊ. എം പി നാരായണൻ, ഡോ കെ വേണുഗോപാൽ, അക്കാഡമിക് കോ-കോർഡിനേറ്റർ ഡോ. അരവിന്ദൻ തരേമ്മൽ,PTA വൈസ് പ്രസിഡന്റ്, മാനേജ്മെന്റ് കമ്മിറ്റി അംഗം കെ ടി ഹരിമോഹൻ, കോളജ് യൂണിയൻ ചെയർമാൻ എന്നിവർ സംസാരിച്ചു.