വടകര ശ്രീനാരായണ കോളേജിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വേണ്ടി SNDP യൂണിയൻ ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള പുതിയ ബസ്സ് സർവീസ് തുടങ്ങി. ഇതിന്റെ താക്കോൽ ദാന ചടങ്ങ് കോളേജ് പ്രിൻസിപ്പൽ നിർവഹിച്ചു. ചടങ്ങിൽ SNDP വടകര യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ. ഹരിമോഹൻ, ഓഫീസ് സുപ്രന്റ് ശ്രീ. ജയരാജൻ എന്നിവർ സംബന്ധിച്ചു.