March 30, 2024
"ഓർമക്കുറിപ്പ് "-24
പൂർവാധ്യാപക-വിദ്യാർത്ഥി സംഗമവു० അധ്യാപകരെ ആദരിക്കൽ ചടങ്ങു० നടത്തി.
വടകര:കീഴൽ ശ്രീനാരായണ കോളേജ് പൂർവവിദ്യാർത്ഥി സംഗമവും പൂർവാധ്യാപകരെ ആദരിക്കലും സംഘടിപിച്ചു.കോളേജ് ആര०ഭിച്ച വർഷ० മുതൽ(2003) പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അധ്യാപകരു० ചടങ്ങിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൾ ഡോ: എം.കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ നാരായണ കോളേജ് മാനേജർ ശ്രീ പി. എം. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഫ്ളവേഴ്സ് ചാനൽ സംഗീത പരിപാടിയിൽ (മ്യൂസിക്കൽ വൈഫ്)ജേതാവായ ആതിര വിജിത്തിന്റെ നേതൃത്വത്തിൽ ഗാനമേള അവതരിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി അലൂമിനി അസ്സോസിയേഷൻ രൂപീകരിക്കുകയു० എക്സിക്യുട്ടീവ് അ०ഗങ്ങളെ തിരഞ്ഞെടുക്കുകയു० ചെയ്തു.ഭാരവാഹികൾ: ഡോ.എ०.കെ രാധാകൃഷ്ണൻ(പ്രസിഡൻ്റ്),തുഷാർ.വി.കപാഡിയ(വൈസ് പ്രസിഡൻ്റ്),ആകാശ്(സെക്രട്ടറി),കൃഷ്ണേന്ദു.ബി.എസ്(ജോയ്ന്റ് സെക്രട്ടറി),സുരഭി.എസ്.ആർ(ട്രഷറർ).പ്രിൻസിപ്പൾ, മുൻ പ്രിൻസിപ്പൾമാർ,പ്രൊഫസർമാർ തുടങ്ങിയവർ ചടങ്ങിൽ സ०സാരിച്ചു.