Feb. 10, 2024
SN കലോത്സവം '24.. 'ഒച്ച' - Winners : SCIENCE Department
5 ദിവസങ്ങളിൽ ആയി ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന കോളേജ് കലോത്സവത്തിന് തിരശീല വീണു. സമാപന ദിവസത്തിൽ ഏറ്റവും കൂടുതൽ പോയിന്റോടു കൂടി സയൻസ് ഡിപ്പാർട്മെന്റ് ഒന്നാം സ്ഥാനം കരസ്തമാക്കിയപ്പോൾ തൊട്ടു പുറകിൽ ആയി രണ്ടാം സ്ഥാനത്തു സൈക്കോളജി ഡിപ്പാർട്മെന്റും മൂന്നാം സ്ഥാനത്തു ഇംഗ്ലീഷ് ഡിപ്പാർട്മെന്റും നാലാം സ്ഥാനത്തു കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റും ഇടം പിടിച്ചു. വിജയികളെ സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ, അധ്യാപകർ, അനദ്ധ്യാപകർ,കോളേജ് യൂണിയൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ അനുമോദിച്ചു.