Jan. 30, 2024
വടകര ശ്രീ നാരായണ കോളേജിൽ ആദ്യ സെമിനാർ പരമ്പര അവസാനിച്ചു.
നൂതനവും വൈവിദ്ധ്യമാർന്നതും പരിസ്തിതി സൗഹൃദവുമാക്കി നടത്തുന്ന സെമിനാർ / ശില്പശാല ' എൻവിഷൻ 2024' തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് നിണ്ണയിക്കുന്ന ഏജൻസിയായ നാക് (NAAC) അക്രിഡിറ്റേഷൻ അനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി IQAC (ഇൻറ്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ) യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സെമിനാർ / ശില്പശാല "എൻവിഷൻ 2024 " ൻ്റെ ഔപചാരിക ഉദ്ഘാടനം 2024 ജനവരി 22 ന് മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അഷറഫ് ടി. കെ. നിർവ്വഹിച്ചു. ജ്ഞാന വിനിമയത്തിലൂടെ വിജ്ഞാന സന്മാദനം സാധ്യമാകണമെന്നും, ശ്രീ നാരായണ ഗുരുവിൻ്റെ ദർശനം ഇതിന് മുതൽ കൂട്ടാവുമെന്നും അദ്ദേഹ പറഞ്ഞു.
ഡോ. എം.കെ. രാധാകൃഷ്ണൻ, പ്രിൻസിപ്പാൾ, അദ്ധ്യക്ഷത വഹിച്ചു. ശ്രീ സി. വിനോദ് കുമാർ, പി.ടി.എ. വൈസ് പ്രസിഡൻ്റ് , പ്രൊഫസർ നാരായണൻ എം.പി, ഫിസ്ക്സ് ഡിപാർട്ട്മെൻ്റ് മോധവി, ശ്രീ ആദർഷ്, സെക്രട്ടറി, സ്റ്റുഡൻസ് യൂണിയൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ഡോ. അരവിന്ദൻ താരേമ്മൽ IQAC കോഓർഡിനേറ്റർ സ്വഗത ഭാഷണവും, ശ്രീ രജിത്ത് എം നന്ദി പ്രകാശനവും നടത്തി.
തുടർന്നു കംപ്യൂട്ടർ ഫിസിക്സിൻ്റെ അനന്ത സാധ്യതകളെ കുറിച്ച് ഡോ. സുനീറ ടി.വി., അസ്സോസിയേറ്റ് പ്രഫസർ, ഗവ. കോളേജ്' മടപ്പള്ളി യുടെ പ്രഭാഷണവും ശ്രീ ധനുഷ് രവീന്ദ്രൻ, അസ്സോസിയേറ്റ് മെമ്പർ, സൈബർ സെക്യരിറ്റി സ്റ്റാൻഡേഡ് സ് , സൈമ്പർ സെക്യൂരിറ്റി - എത്തിക്കൽ ഫാക്കിങ്ങിനെ കുറിച്ച് വിശകലനവും നടത്തി.
സെമിനാർ/ വർക്ക്ഷോപ്പ് 29.01.2924 വരെ തുടരുന്നതാണ്.