Jan. 19, 2024
കോളേജ് മാഗസിൻ "S.U.R" പ്രകാശനം ചെയ്തു
2022 -23  അദ്ധ്യയന വർഷത്തെ കോളേജ് മാഗസിൻ യുവ എഴുത്തുകാരിയും സഞ്ചാരിയുമായ ഹന്ന മെഹ്തർ പ്രകാശനം ചെയ്തു.
കോളേജ് സെമിനാർ ഹാളിൽ പ്രിൻസിപ്പാൾ ഡോ. എം. കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സ്റ്റാഫ് എഡിറ്റർ അസി. പ്രൊഫ സച്ചിൻ എസ്. എൽ സ്വാഗതം പറഞ്ഞു. പ്രൊഫ. എം. പി നാരായണൻ, ഡോ.വേണുഗോപാൽ, പ്രൊഫ. സുധീർ കുമാർ, കെ. ടി ഹരിമോഹൻ, ബി. സി ജയരാജൻ, അഭിരാം കൃഷ്ണ, സോനു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുഖ്യാതിഥിയുമായുള്ള interaction session-ന് ശേഷം സ്റ്റുഡന്റ് എഡിറ്റർ ഗോകുൽ. സി-യുടെ നന്ദി പ്രകാശനത്തോട് കൂടി ചടങ്ങ് അവസാനിച്ചു. .
Recent News & Updates