വടകര : ശ്രീ നാരായണ കോളേജ് വടകരയിൽ വിവര സാങ്കേതിക വിദ്യയുടെ ഭാഗമായി സൈബർ സെക്യൂരിറ്റി യെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നവീകരിച്ച കോളേജ് വെബ്സൈറ്റും കണ്ണൂർ യൂണിവേഴ്സിറ്റി ലെ ക്വാണ്ടം കമ്പ്യൂട്ടിങ്ങ് ഡയറക്ടർ ഡോ. ആർ കെ സുനിൽ കുമാർ നിർവഹിച്ചു. ചടങ്ങിൽ ഡോ. എം കെ രാധാകൃഷ്ണൻ, എം പി നാരായണൻ, ജയരാജൻ ബി സി, കെ ടി ഹരിമോഹൻ, കാവ്യ വേണു എന്നിവർ സംസാരിക്കുകയും അഭിരാം കൃഷ്ണ, ശരൺ ദാസ് പി എം പങ്കെടുക്കുകയും ചെയ്തു.